icon
ഐതീഹ്യം
ടിപ്പൂസുല്‍ത്താന്‍റെ പടയോട്ടക്കാലത്ത് മഞ്ചേശ്വരത്ത് നിന്നും പലായനം ചെയ്ത ബ്രാഹ്മണകുടുംബം കേരളത്തിന്‍റെ തെക്കുഭാഗത്തേക്ക് സഞ്ചരിച്ച് കൊട്ടാരക്കര രാജാവിനെ അഭയം പ്രാപിച്ചു. അദ്ദേഹം ബ്രാഹ്മണ കുടുംബത്തിന്‍റെ അവസ്ഥ മനസ്സിലാക്കി കനിഞ്ഞ്‌ ദാനം നല്‍കിയതാണ് കാരിക്കല്‍ ഭാഗവും പരിസരപ്രദേശങ്ങളും. രാജാവ് അനുവദിച്ചുകൊടുത്ത സ്ഥലത്ത് മഠം പണികഴിപ്പിച്ച് മഞ്ചേരിമഠം എന്ന പേരില്‍ അവര്‍ ഇവിടെ വസിച്ചുപോന്നു. ആ ബ്രാഹ്മണകുടുംബത്തിലെ നിത്യബ്രഹ്മചാരിയും ഗുരുഭൂതനുമായ ബ്രാഹ്മണശ്രേഷ്ഠന്‍റെ ഉപാസനാമൂര്‍ത്തിയായിരുന്നു ഭഗവാന്‍ പരമേശ്വരന്‍. അദ്ദേഹത്തിന്‍റെ ഉപാസനയുടെ ഫലമായി ഭഗവാന്‍ ദര്‍ശനം നല്‍കിയെന്നും അദ്ദേഹത്തിന്‍റെ ആഗ്രഹമനുസരിച്ച് സ്വ രൂപത്തോടുകൂടി, കൂടെ കുടികൊള്ളുകയും ചെയ്തു. സ്വ രൂപത്തോടുകൂടിയ ഭഗവാനെ ആ ഗുരുഭൂതന്‍ ഈ പ്രദേശത്ത് ആലയം പണികഴിപ്പിച്ച് കുടിയിരുത്തി, ആചാരമര്യാദകളോടുകൂടി‌ പൂജാവിധികള്‍ നടത്തി ആരാധിച്ച് പോരുന്നുയെന്നും പൌരാണികര്‍ പറയപ്പെടുന്നു. ഗുരുഭൂതനാല്‍ പ്രതിഷ്ഠിച്ച ഭഗവാനെ ദേശവാസികള്‍ ഗുരുനാഥനായി ആരാധിച്ച് പോരുന്നു എന്നതാണ് ഐതീഹ്യം. ‍
പ്രധാന അറിയിപ്പുകള്‍
എല്ലാ മലയാള മാസവും മൂന്നാം തിങ്കളാഴ്ച്ച ഉമാ മഹേശ്വര പൂജ ഉണ്ടായിരിക്കുന്നതാണ്
എല്ലാ മലയാള മാസവും അവസാനത്തെ ശനിയാഴ്ച്ച അഷ്ട്ടദ്രവ്യ മഹാഗണപതി ഹോമം
മഹാ മൃത്യുഞ്ജയ ഹോമം
ഭഗവതി സേവ എന്നിവ ഉണ്ടായിരിക്കുന്നതാണ്
പ്രധാന വഴിപാടുകള്‍
ഉമാ മഹേശ്വര പൂജ
ഗണപതി ഹോമം
ജലധാര
നെയ്യ് വിളക്ക്
ശിവന് പിറകില്‍ വിളക്ക്
പ്രധാന പൂജാ സമയങ്ങള്‍
രാവിലെ
നട തുറപ്പ് - 5.30 am
ഗണപതി ഹോമം - 6. 00 am
നേദ്യം - 9. 00 am , നട അടക്കല്‍ - 9. 30 am
വൈകിട്ട്
നട തുറപ്പ് - 5.30 pm
ദീപാരാധന - 6. 30 pm
നേദ്യം, നട അടക്കല്‍ - 7. 00 pm